Latest NewsNewsInternational

മലയാളികളടക്കമുള്ള വിദേശികളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത

 

ഒമാൻ: ഒമാൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി, ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാര്‍ത്താവിനിമയ രംഗത്തുമാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്.ഇതിനോടകം തന്നെ 10,342 സ്വദേശികള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു.

30,000 ചരക്കുനീക്ക കമ്ബനികളിലായി 80,000 ത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ഇതില്‍ 14 ശതമാനം പേര്‍ മാത്രമാണ് സ്വദേശികള്‍ ഉള്ളത്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍ തുടങ്ങിയവയുടെ വികസനപദ്ധതികളും വേഗത്തിലാക്കും. അവിടെയും സ്വദേശികള്‍ക്ക് പ്രാതിനിധ്യം നല്‍കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. ഇത് നടപ്പിലാകുന്നതോടെ മായാളികളടക്കമുള്ള വിദേശികൾക്ക് ജോലി നഷ്ട്ടമാകും.

also read:നിത്യേന ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ദോഷമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button