മുംബൈ: മഹാരാഷ്ട്രയിലെ സോലാപൂരില്‍ ജീപ്പ് കാറിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. സോലാപുര്‍-തുല്‍സാപുര്‍ ഹൈവേയില്‍ പുലര്‍ച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഹൈവേയുടെ ഓരത്തെ ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് നിയന്ത്രണം തെറ്റിവന്ന ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഹൈവേയില്‍ നിന്ന കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ ജീപ്പ് ഡ്രൈവര്‍ വാഹനം വെട്ടിത്തിരിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ജീപ്പിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുപോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Post Your Comments