മണ്ണാര്‍ക്കാട്: സഫീര്‍ വധത്തെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ ഇന്നലെ അക്രമം കാട്ടിയതിന് അറസ്റ്റിലായവരെ ലീഗ് നേതാവ് കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്ത് പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. മണ്ണാര്‍ക്കാട് ഹര്‍ത്താലിന് ഉച്ചകഴിഞ്ഞ് പാര്‍ട്ടീ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മാശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതോടെ പോലീസ് സംഭവസ്ഥലത്തെത്തുകയും 3 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Also Read : മണ്ണാര്‍ക്കാട് ഹര്‍ത്താലിന്റെ മറവില്‍ നടന്നത് ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം
എന്നാല്‍ അതിനുശേഷം റിയാസ് നാലകത്ത് പോലീസിനോട് മോശമായ രീതിയില്‍ പെരുമാറുകയും പോലീസ് കസ്റ്റഡിയിലെടുത്ത് മൂന്ന് പ്രവര്‍ത്തകരെ മോചിപ്പിക്കുകയുമായിരുന്നു. പോലീസുകാര്‍ ഒരു ചുക്കും ചെയ്യില്ല എന്നാവര്‍ത്തിച്ചുകൊണ്ടാണ് റിയാസ് പോലീസിനു നേരെ മോശമായി പെരുമാറിയത്.
അതേസമയം ഞങ്ങള്‍ നിസ്സഹായരാണെന്നും ഇതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമായിരുന്നു പോലീസുകാരുടെ വാദം. ഇതോടെ സംഭവസ്ഥലത്തേക്ക് കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു.
Post Your Comments