Latest NewsKeralaNewsUncategorized

പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്

ന്യൂഡല്‍ഹി: പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച 25കാരനായ ഭര്‍ത്താവ് കുത്തേറ്റു മരിച്ചു. ഡല്‍ഹിയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ നാലു വയസുകാരനായ മകന്‍, സഹോദരന്‍ എന്നിവര്‍ ഡല്‍ഹി മൃഗശാല സന്ദര്‍ശിച്ച് തിരിച്ചുവരുന്നതിനിടെയാണ് സംഭവമുണ്ടായത്.

Also Read : മതസ്​പർധ വർധിക്കുന്ന നാട്ടിൽ നിന്നൊരു മനുഷ്യസ്നേഹത്തിന്റെ കഥ ; മുസ്ലിം യുവാവിന് നന്ദി പറഞ്ഞ് ആർ.എസ്​. എസ്​ പ്രവർത്തകന്റെ കുടുംബം

ഇവര്‍ ബസില്‍ സഞ്ചരിക്കവെ അമര്‍ജീതിന്റെ മൊബൈല്‍ ഫോണ്‍ നാലംഗ സംഘം പോക്കറ്റടിച്ചു. ഇത് കണ്ട മഞ്ജു ബസില്‍ നിന്നിറങ്ങിയ സംഘത്തിന് പിന്നാലെ 50 മീറ്ററോളം ഓടി ഒരാളെ പിടികൂടി. എന്നാല്‍ ഇതിനിടെ മറ്റു മൂന്നു പേര്‍ ചേര്‍ന്ന് മഞ്ജുവിനെ അക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മഞ്ജുവിന്റെ രക്ഷക്കായി ഓടിയെത്തിയ അമര്‍ജീതിനെ അക്രമികള്‍ കുത്തുകയായിരുന്നു.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അമര്‍ജീത് മരണപ്പെട്ടു. അക്രമികളില്‍ മൂന്ന് പേരായ സൂരജ് (20), സുമിത് (25), അജിത് (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ മധൂര്‍ വര്‍മ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button