കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് വധക്കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകം നടത്തിയ ആയുധം കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്മാരുണ്ടെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശവും കോടതി ചൂണ്ടിക്കാട്ടി. ശുഹൈബ് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് മുഹമ്മദ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ഷുഹൈബിന്റെ കൊലപാതകം: സർക്കാരിനെതിരെ പിതാവ് ഹൈക്കോടതിയിൽ
കേസുമായി ബന്ധപ്പെട്ട് നിലവിലെ കേസന്വേഷണം തൃപ്തികരമല്ലെന്ന് ശുഹെെബിന്റെ പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഭരണകക്ഷി ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് പൊലീസ് കേസന്വേഷണം നടത്തുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും പിതാവ് ഹര്‍ജിയില്‍ പറയുന്നു.
Post Your Comments