Latest NewsNewsInternational

നിര്‍ദേശം വായിക്കാതെ ഫേസ്പാക്ക് ഉപയോഗിച്ച യുവതിക്ക് സംഭവിച്ചതറിഞ്ഞാല്‍ ഞെട്ടും

 

ഫിലിപ്പീൻസ്: സൗന്ദര്യം വർധിപ്പിക്കാനായി ഫേസ്പാക്ക് ഇട്ടപ്പോൾ അത് ഇത്ര വലിയ പണി ആകുമെന്ന് ജെനെല്ല കരുതിയിരുന്നില്ല. പൊതുവെ സൗന്ദര്യത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാറില്ല. എത്രത്തോളം സൗന്ദര്യം വർധിപ്പിക്കാനാകുമോ അത്രത്തോളം ശ്രമിക്കും. ഇത് തന്നെയാണ് ജെനെല്ലയെന്ന യുവതിയും ചെയ്‌തത്‌. എന്നാൽ ഫേസ്പാക് ഉപയോഗിക്കുന്നതിന് മുൻപ് അതിലെ നിർദേശങ്ങൾ കൃത്യമായി വായിച്ചില്ല ഇതായിരുന്നു ജെനെല്ലയ്ക്ക് പറ്റിയ തെറ്റ്.

പുരികത്തിൽ അപ്ലൈ ചെയ്യരുതാത്ത ഫെയ്സ് മാസ്ക് പുരികമുൾപ്പെടെയുള്ള ഭാഗങ്ങളിൽ തേക്കുകയും ചെയ്തു. കറുത്ത പാടുകളെല്ലാം പോകുമെന്നു പറഞ്ഞ് സുഹൃത്തു നൽകിയ ഫെയ്സ് മാസ്ക് ആയിരുന്നു അതെന്നാണ് ജെനെല്ല പറയുന്നത്. മുഖത്തെ പാടുകൾ എങ്ങനെയും പോയാൽ മതിയെന്ന ചിന്തയിൽ അവളോട് ഉപയോഗിക്കേണ്ട വിധം ചോദിക്കുകയോ പാക്കറ്റിലെ നിർദേശങ്ങൾ വായിക്കുകയോ ചെയ്തില്ല. ഏകദേശം മൂന്നു മിനിറ്റോളമെടുത്താണ് ജെനെല്ല ഫെയ്സ് മാസ്ക് മുഴുവനായും നീക്കം ചെയ്തത്. പുരികത്തിന്റെ മുക്കാൽഭാഗവും പോയതിനാൽ മുഴുവനായും ഷേവ് ചെയ്തിരിക്കുകയാണ് ജെനെല്ല. പുരികമില്ലാത്ത വിഷമത്തിൽ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. എന്നാൽ മുഴുവനായും ഷേവ് ചെയ്തതുകൊണ്ട് ഇനി വളരുന്നവ ഒരേ ഷെയ്പ്പിൽ വളരുമെന്ന പ്രതീക്ഷയിലാണ് കക്ഷി ഇപ്പോൾ.

also read:ശ്രീദേവിയുടെ മരണം ടിവി ചാനലുകള്‍ സര്‍ക്കസ് ആക്കുമ്പോള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button