Latest NewsNewsInternational

ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജീവനക്കാര്‍

ദില്ലി: ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിതാ ജീവനക്കാര്‍. ദക്ഷിണേന്ത്യയിലെ ഒരു ഗവര്‍ണര്‍ക്കെതിരെയാണ് ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ALSO READ : എഎപി നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി വനിത നേതാവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതി പരിശോധിച്ചു വരികയാണെന്ന് പുതിയ തലൈമുറൈ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്ഭവനിലെ വനിതാ ജീവനക്കാരോട് തനിക്കുവേണ്ടി വഴങ്ങണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. ഇതില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഗവര്‍ണറോട് രാജിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെടും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button