ഡമാസ്കസ്: യുഎൻ രക്ഷാ സമിതി വെടിനിർത്തൽ പ്രമേയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെ സിറിയയിൽ ആക്രമണം ശക്തമാക്കി ഭീകര സംഘടനകൾ. വിമതകേന്ദ്രമായ കിഴക്കൻ ഗൂട്ടായിൽ ജയിഷ് അൽ ഇസ്‌ലാം, നുസ്‌റ ഫ്രണ്ട്, അഹ്‌റാർ അൽ ഷാം, ഫൈൽക്കർ അർ റഹ്മാൻ, ഫാജിർ അൽ ഉമ എന്നീ അഞ്ച് സംഘടനകളാണ് സൈന്യത്തിനു നേർക്ക് സംയുക്ത ആമ്രണം നടത്തുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവർത്തനങ്ങൾ നടത്താനും ലക്ഷ്യമിട്ടാണ് ഒരു മാസത്തെ വെടിനിർത്തലിന് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അംഗീകാരം നൽകിയത്.എന്നാല്‍ അതിനു വിപരീതമായ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ALSO READ ;വൻ ഭൂചലനമുണ്ടായി
പ്രസിഡന്റ് ബഷാർ അൽ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തി കേന്ദ്രമാണ് കിഴക്കൻ ഗൂട്ടാ. അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തിൽ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും തങ്ങൾക്കു ബോംബിംഗിൽ പങ്കില്ലെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. അഞ്ച് ഭീകരസംഘടനകൾ സൈന്യത്തിനു നേർക്ക് ആക്രമണം അഴിച്ചുവിട്ട വിവരം റഷ്യൻ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.
31 തവണയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീകരർ ഗുട്ടായിൽ ഷെല്ലാക്രമണം നടത്തിയത്. സമീപത്തുള്ള ഖ്വബോൺ നഗരത്തിൽ കാർ ബോംബ് സ്ഫോടനവും ഉണ്ടായെന്നാണ് വിവരമെന്നും രാസായുധ പ്രയോഗം നടത്താന്‍ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചനയെന്നും സിറിയൻ സർക്കാർ വൃത്തങ്ങളും, സൈനികവൃത്തങ്ങളും അറിയിച്ചു. അതേസമയം കിഴക്കൻ ഗൂട്ടായുടെ നാലുപാടും സിറിയൻ സേന വളഞ്ഞിരിക്കുന്നതിനാൽ ഇവിടുത്തെ നാലു ലക്ഷം വരുന്ന ജനങ്ങൾക്കു പുറത്തേക്കു രക്ഷപ്പെടാനാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments