
ദുബായ്: നടി ശ്രീദേവിയുടെ മരണത്തിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തി ഫോറൻസിക് പരിശോധനാ ഫലം പുറത്ത് വന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണം. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും രണ്ടാമതൊരു പോസ്റ്റ്മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസര്‍ട്ടിഫിക്കറ്റും മറ്റ് പരിശോധന രേഖകളും ഉടന്‍തന്നെ ബന്ധുക്കള്‍ക്ക് നല്‍കും. ഗള്‍ഫില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍ വാസുദേവ റാവുവാണ് ഇക്കാര്യം പുറത്തുവിട്ടിത്.
ഇന്ത്യന്‍ സമയം 3.30 ഓടെ ദുബായില്‍ നിന്നുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. അറബി ഭാഷയിലുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ഇംഗ്ലീിലുള്ള സര്‍ട്ടിഫിക്കറ്റ് ദുബായിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. ഇതിനു ശേഷമായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനുള്ള അനുമതി ലഭിക്കുക.
ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നതിനാല്‍ ദുബായ് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഒരു ആരോപണം ഉണ്ടാവാതിരിക്കാൻ എല്ലാ തരത്തിലുമുള്ള സമഗ്ര അന്വേഷണമാണ് ദുബായ് പോലീസ് നടത്തുന്നത്.
Post Your Comments