തിരുവനന്തപുരം: ഇനി മുതൽ പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് പിഴ . പി.എസ്.സി ചെയര്മാന് എന്‍.കെ. സക്കീറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പി.എസ്.സിക്ക് ഒരു അപേക്ഷകന് പരീക്ഷ നടത്താന്‍ 500 രൂപയാണ് ചെലവ്. ഈ തുക പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏര്‍പ്പെടുത്തുന്നത്.
read also: പി.എസ്.സി ഫേസ്ബുക്ക് പേജ് ആരംഭിച്ചു
100 രൂപ കൂടി അപേക്ഷയോടൊപ്പം വാങ്ങും. തുക പരീക്ഷ എഴുതിയവര്‍ക്ക് തിരിച്ച് നല്‍കും. പി.എസ്. സിയിലേക്ക് എഴുതുത്തവരുടെ തുക വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. ഹാള്‍ ടിക്കറ്റ് പരീക്ഷയ്ക്ക് 40 ദിവസം മുമ്പു ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ടാകും. അത് കഴിഞ്ഞാല്‍ ആര്‍ക്കും ഹാള്‍ ടിക്കറ്റ് നല്‍കില്ലെന്ന് ചെയര്മാന് പറഞ്ഞു.
Post Your Comments