പ്രതാപ കാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നടി സാധനയെ കാണാനില്ല. പ്രേം നസീറിന്റെ നായിക ആയി എണ്‍പതുകളില്‍ മലയാള സിനിമയുടെ പ്രിയങ്കരിയായിരുന്ന നടിയാണ് സാധാന.മാസങ്ങളായി സാധനയെ കാണാനില്ലായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് അവരെ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സാധാനയെ വീണ്ടും കാണനില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാട്ടെഴുത്തുകാരന് രവി മേനോന് പുറത്ത് വിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സാധനയെ മാസങ്ങളായി കാണാനില്ലെന്ന് അവരുടെ പഴയൊരു സഹപ്രവര്‍ത്തക ചെന്നൈയില്‍ നിന്ന് വിളിച്ചറിയിച്ചപ്പോള്‍ ദുഃഖം തോന്നി. കൂടെ താമസിച്ചിരുന്ന പുരുഷന് അവരെ തിരുപ്പതിയില്‍ കൊണ്ടു പോയി ഉപേക്ഷിച്ചെന്നാണ് അയല്‍ക്കാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.കടുത്ത ദാരിദ്ര്യവും രോഗപീഡകളും ഓര്‍മ്മത്തെറ്റുകളുമായി ചെന്നൈയുടെ ഏതോ ചേരിപ്രദേശത്തുള്ള ഒറ്റമുറി വീട്ടില്‍ താമസിക്കുകയായിരുന്ന സാധനയെ കുറിച്ച് ഒന്നര വര്‍ഷം മുന്‍പ് എഴുതിയിരുന്നു. അത് വായിച്ച് അവര്‍ക്ക് മാസം തോറും ഒരു തുക അയച്ചുകൊടുക്കാന്‍ സന്മനസ്സു കാട്ടിയ സുഹൃത്തുക്കളുണ്ട്.
രണ്ടു മാസമായി ആ തുക ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലത്രേ.തുടര്‍ച്ചയായ അന്വേഷണങ്ങള്ക്കിടെയായിരുന്നു സഹപ്രവര്‍ത്തകയായിരുന്ന ഉഷ റാണി സാധാനയെ കണ്ടെത്തുന്നതിന് മുന്നിട്ട് ഇറങ്ങിയത്. എന്നാല്‍ നടി ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്ന കാര്യത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. തമിഴിലും മലയാളത്തിലുമായി എണ്‍പത്തി ഒന്ന് സിനിമകളില്‍ അഭിനയിച്ചിരുന്നു സാധന.
Post Your Comments