ബെംഗലൂരു: മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപിച്ച് പോലീസ് ബൈക്ക് പിടിച്ചെടുത്തതിന്‍റെ പേരില്‍ യുവാവ് പോലീസ് സ്റ്റേഷനുമുന്നില്‍ ആത്മഹത്യ ചെയ്തു. മൈക്കോ ലേയൗട്ട് ട്രഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചായിരുന്നു തെക്കന്‍ ബെംഗലൂരു സ്വദേശിയായ കെ മണിയെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇതില്‍ മനംനൊന്ത് മണി ആത്മഹത്യ ചെയ്യുകയായിരുന്നു. മണിയുടെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.
ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍ എന്‍ആര്‍ മൂര്‍ത്തി സംഭവത്തെകുറിച്ച് പറയുന്നത് ഇങ്ങനെ.. ശനിയാഴ്ച്ച ജയദേവ ഹോസ്പിറ്റലിനു സമീപം 10.30ഓടെയാണ് മണിയും സുഹൃത്തിനെയും പരിശോധിച്ചത്. ആ സമയത്ത് മണി മദ്യപിച്ചിരുന്നുവെന്നും ആള്‍ക്കോമീറ്റര്‍ ടെസ്റ്റ് എടുക്കാന്‍ മണി വിസമ്മതിച്ചെന്നും പരാതിയില്‍ പറയുന്നു.പോലീസിന് വേണമെങ്കില്‍ ബൈക്ക് കസ്റ്റഡിയില്‍ എടുക്കാമെന്നും അത് തന്റെതല്ലെന്നും മണി പറഞ്ഞു. 11.30 ഓടെ മണി തിരിച്ച് വരികയും ബൈക്ക് തിരിച്ച് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വിലപിടിപ്പുള്ളത് ബൈക്കില്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. പോലീസ് ഇതനുവദിക്കുകയും ചെയ്തു. എന്നാല്‍ ബൈക്ക് തന്നെ തിരികെ വേണമെന്നാവശ്യപ്പെടുകയായിരുന്നു മണി.
2.30 ഓടെ മൈക്കോ ലേഔട്ട് ട്രാഫിക് പോലീസ് സ്റ്റേഷനുമുന്നില്‍ എത്തിയ മണി വീണ്ടും ബൈക്ക് ആവശ്യപ്പെട്ടു.പോലീസ് പിറ്റേന്ന് രാവിലെ ബൈക്ക് എടുത്തുകൊണ്ടുപോകാമെന്ന് പറഞ്ഞു. എന്നാല്‍ മണി കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയും ആയിരുന്നു. മണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
also read:സൗദിയിൽ ശ്വാസതടസത്തെതുടര്‍ന്ന് മരിച്ച പ്രവസിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു
Post Your Comments