കൊണ്ടോട്ടി: പണമോ വിലപിടിപ്പുള്ള സാധനങ്ങളോ പ്രമാണങ്ങളോ ചെക്ക്ഡ് ഇന്‍ ബഗേജുകളില്‍ ഉള്‍പ്പെടുത്തരുതെന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മുന്നറിയിപ്പ്. ബഗേജുകളില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്നതായി പരാതിയുയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പണം, പുരാവസ്തുക്കള്‍, കരകൗശലവസ്തുക്കള്‍, ക്യാമറ, മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, ചെക്ക്, ബോണ്ട്, മുദ്രപ്പത്രം, ചിത്രം, ശില്പങ്ങള്‍ തുടങ്ങിയവയാണ് ചെക്ക്ഡ് ഇന്‍ ബഗേജില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ഒഴിവാക്കണമെന്ന് നേരത്തേതന്നെ നിര്‍ദേശമുണ്ടെങ്കിലും ഇപ്പോഴാണ് മുന്നറിയിപ്പ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ദുബായ് വിമാനത്താവളത്തിലും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Read also: കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ
അതേസമയം, നിശ്ചിത ഭാരം സാധനങ്ങള്‍ മാത്രമാണ് യാത്രക്കാര്‍ കൈവശംവെക്കുന്ന ഹാന്‍ഡ്ബാഗില്‍ സൂക്ഷിക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ ചെക്ക്ഡ് ഇന്‍ ബാഗേജില്‍ സാധനങ്ങള്‍ക്കുള്ള വിലക്ക് യാത്രക്കാരെ ദുരിതത്തിലാക്കും.
Post Your Comments