ശ്രീനഗർ: വീണ്ടും ഭീകരാക്രമണം. ഇന്ന് പുലർച്ചെയാണ് . കാഷ്മീരിലെ ബന്ദിപ്പുരയിൽ ആക്രമണം ഉണ്ടായത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. കാഷ്മീരിൽ രണ്ടു പോലീസ് പോസ്റ്റുകൾക്കു നേർക്കു ഞായറാഴ്ച ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ചരാരേ ഷരീഫ് തീർഥാടനകേന്ദ്രത്തിനു സമീപവും ഹൂറിയത്ത് നേതാവിന്റെ വസതിക്കു വെളിയിലുമാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ALSO READ ;രാജ്യസഭയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം : ഭൂരിപക്ഷമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ബിജെപി
Post Your Comments