Latest NewsIndiaNewsGulf

ശ്രീദേവിയുടെ മരണം: ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണത്തിനൊരുങ്ങി ദുബായ് പോലീസ്, മൃതദേഹം ഇന്ന് ഇന്ത്യയിലേക്ക് എത്തിക്കാന്‍ പറ്റുമോ എന്ന് സംശയം

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ ദുബൈ പോലീസ് തയ്യാറെടുക്കുന്നതായാണ് വിവരം. ഭാവിയിൽ മരണം സംബന്ധിച്ച്‌ ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരാതിരിക്കാനാണ് ഇപ്പോൾ സമഗ്ര അന്വേഷണം നടത്തുന്നത്.

വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു ബന്ധുവായ ഹിന്ദി സിനിമാ നടൻ മോഹിത് മര്‍വയുടെ വിവാഹാഘോഷം നടന്നത്. ചടങ്ങുകള്‍ക്കുശേഷം അവിടെനിന്ന് മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വെച്ചാണ് ശ്രീദേവിക്ക് മരണം സംഭവിച്ചത്. നടിയുടെ മരണം സംബന്ധിച്ചു പല വാർത്തകളും പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രക്തസാമ്പിളുകള്‍ യു എ ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പോലീസിന്റെ ശ്രമം. അതേ സമയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ തിങ്കളാഴ്ച്ചയും മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകാനാകുമോ എന്ന കാര്യം സംശയമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button