സച്ചിൻ ടെണ്ടുൽക്കറാണോ വിരാട് കോഹ്ലിയാണോ മികച്ചതെന്നുള്ള സംശയത്തിലാണ് ആരാധകർ. എന്നാല്‍ ഇരുതാരങ്ങളും ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന പരിപാടിക്കിടെയായിരുന്നു കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also:കളി മുറുകിയപ്പോള്‍ വെള്ളം കുടിക്കാന്‍ പോയ ഗോളിക്ക് പറ്റിയ അബദ്ധം വൈറലാകുന്നു
സച്ചിന്റെ അനുഗ്രഹം വാങ്ങണമെന്ന് എന്നോട് യുവിയും ഇര്‍ഫാനും ഭാജിയും മുനാഫും പറഞ്ഞിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഇത് കാലങ്ങളായി ചെയ്തുവരുന്നതാണെന്ന് അവരെന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ താൻ കാലിലേക്ക് വീഴുകയാണ് ചെയ്‌തത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെ സച്ചിന്‍ മറ്റു താരങ്ങളോട് കാര്യമന്വേഷിച്ചു. അപ്പോഴാണ് അവരെല്ലാം ചേര്‍ന്ന് എന്നെ പറ്റിക്കുകയായിരുന്നുവെന്ന് താൻ മനസിലാക്കിയതെന്നും കോഹ്ലി പറയുകയുണ്ടായി.
Post Your Comments