തൃശ്ശൂര്‍: അക്രമങ്ങള്‍ പാര്‍ട്ടി നയമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പാർട്ടി പ്രതിരോധിക്കും. സിപിഎം അക്രമം നടത്തുന്നുവെന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നു. ബിജെപിയെയും ആര്‍എസ്‌എസിനെയും പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിന് ഉള്ളതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: പ്രധാനമന്ത്രിയുടെ ഇന്നത്തെ മന്‍ കി ബാത്: പൂര്‍ണരൂപം (മലയാളം പരിഭാഷ)
ഹിറ്റ്ലര്‍ ചെങ്കൊടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ ചെങ്കൊടി ഹിറ്റ്ലറുടെ മേൽ ഉയർന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയും ചെങ്കൊടി ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാൽ പിന്നീട് പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും പാര്‍ട്ടി വന്‍വിജയമാണ് നേടിയത്. മാധ്യമങ്ങള്‍ എന്ത് വ്യാഖ്യാനം നല്‍കിയാലും പാര്‍ട്ടി ഒറ്റശരീരമായി നിലകൊള്ളും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments