റിയാദ്: ഖത്തറിനെതിരെ ആഞ്ഞടിച്ച് സൗദി. ഇരുട്ടിനു പിന്നില്‍ മറഞ്ഞിരുന്നു ഭീകരതയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഖത്തറിന്റേത്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറാണ് ഖത്തറിനെ വിമര്‍ശിച്ചത്. ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ നിരയിലേക്ക് ഖത്തര്‍ തിരിച്ചുവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങള്‍ കാണിക്കുന്നതല്ല ഖത്തറിന്റെ യഥാര്‍ഥ മുഖമെന്നും അതിനുമപ്പുറത്തുള്ള മറ്റൊരു മുഖമാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read : ഖത്തറിനെതിരെ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് സൗദി
ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി അംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി അന്തരാഷ്ട്ര സമൂഹം ഒപ്പുവച്ച ആണവ കരാറില്‍ ന്യൂനതകളുണ്ടെന്നും ഇതില്‍ ഭേദഗതികള്‍ ആവശ്യമാണെന്നും അദ്ദേഹം വിലയിരുത്തി. ആണവായുധ ശേഷി കൈവശമാക്കുന്നതില്‍ നിന്നും ഇറാനെ തടയുകയും ഇറാന്‍ ആണവ നിലയങ്ങളില്‍ കര്‍ക്കശ പരിശോധന ഉറപ്പുവരുത്തുകയും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഉതകുന്നരീതിയിലുള്ള ഏതു കരാറിനെയും സൗദി പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments