സോഷ്യല്‍ മീഡിയയും ആരാധകരും ഇപ്പോള്‍ ശ്രമിക്കുന്നത് നടി ശ്രീദേവിയുടെ മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ്. പലരും അഭിപ്രായപ്പെടുന്നത് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനായി നടത്തിയ ശസ്ത്രക്രിയകളാണ് ശ്രീദേവിയുടെ മരണത്തിൽ കലാശിച്ചതെന്നാണ്.
മാത്രമല്ല മറ്റു ചിലർ മകളുടെ ആദ്യ സിനിമ റിലീസാകാന്‍ പോകുന്നതിന്റെ മാനസിക സമ്മര്‍ദ്ദം മുതല്‍ അടുത്തിടെ മുഖത്തും ചുണ്ടിലുമായി വരുത്തിയ മാറ്റം വരെ കാരണമായി ചൂണ്ടിക്കാട്ടുന്നു. ശ്രീദേവി ബോളിവുഡിലേക്കുള്ള കാലെടുത്തു വച്ച നാൾ മുതലേ ഇത്തരം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
read also: മരണത്തിനു തൊട്ടുമുമ്പും സന്തോഷവതിയായി ശ്രീദേവി: വിവാഹ ആഘോഷങ്ങളിലെ ചിത്രങ്ങളും വീഡിയോയും കാണാം
നിരവധി പ്രാവശ്യം കൊഴുപ്പ് വലിച്ചു കളയുന്നതിനു ശസ്ത്രക്രിയകള്‍ താരം ചെയ്തിരുന്നുവെന്നാണ് സൂചന. അതുപോലെ സ്തന സൗന്ദര്യം നിലനിര്‍ത്തുന്നതിനുളള ശസ്ത്രക്രിയകള്‍, ത്വക്കിന്റെ ഭംഗി നിലനിര്‍ത്തുന്നതിനുള്ള ലേസര്‍ ചികിത്സകള്‍ തുടങ്ങി നിരവധി ചികിത്സകള്‍ ശ്രീദേവി ചെയ്തിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതൊക്കെയാകം ശ്രീദേവിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് ചിലര്‍ പറയുന്നത്.
Post Your Comments