Latest NewsKeralaIndiaNews

പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും പിഴയും

 

പത്തനംതിട്ട: വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും. ചായക്കടയിലേക്കു വിളിച്ചു കയറ്റി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ ഓമല്ലൂര്‍ ഷട്ടര്‍മുക്ക് പനച്ചക്കുഴിയില്‍ ശശിധരന്‍നായരെ (52)യാണ് പത്തനംതിട്ട പോക്സോ കോടതി ജഡ്‌ജി എന്‍ ഹരികുമാര്‍ മൂന്നു വര്‍ഷം കഠിന തടവിനും 25000രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

നാല് വർഷം മുൻപായിരുന്നു സംഭവമുണ്ടായത്.പ്രദേശവാസികളായ രണ്ട് പേര്‍ പ്രതിഭാഗം സാക്ഷികളായി കോടതി മുമ്ബാകെ മൊഴി നല്‍കിയിരുന്നെങ്കിലും അവരുടെ മൊഴി അവിശ്വാസനീയമാണെന്ന് കോടതി നീരീക്ഷിച്ചു. പ്രതിയുടെ കടയില്‍ ചായകുടിക്കാന്‍ കയറിയ കുട്ടി, ചായ കുടിച്ച ശേഷം പണം കൊടുക്കാതെ പോയതിനെ തുടര്‍ന്ന് ഉണ്ടാക്കിയ കള്ളകേസാണിതെന്ന പ്രതിഭാഗം വാദം കോടതി തള്ളി. കേസിന്റെ സാഹചര്യം മുന്‍ നിര്‍ത്തി കുട്ടിയെ സ്വഭാവഹത്യ നടത്താനുള്ള ശ്രമവും നടന്നു.

also read:കാന്‍സറിനെ തടയാന്‍ ഈ അരി ഉപയോഗിച്ചാല്‍ മാത്രം മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button