Latest NewsKeralaNewsIndia

പട്ടാപ്പകൽ വീട്ടിൽ കയറി പീഡനം: യുവാവിനെ നാട്ടുകാർ ചെയ്‌തത്‌

കോട്ടയം: പട്ടാപകൽ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം ഇത്തിത്താനം മാടത്തേരില്‍ വീട്ടില്‍ പ്രവീണ്‍ (21) നെ ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ സാജു വര്‍ഗീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വീടിനുള്ളില്‍ കയറിയ പ്രതി ഏറെ സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് വളഞ്ഞ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബസില്‍ ജോലി നോക്കുന്നതിനിടെ യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. അതിനിടെ ബസിലെ ജോലി അവസാനിപ്പിച്ച ഇയാള്‍ ബാംഗ്ലൂരില്‍ ലിഫട് ടെക്നീഷ്യനായി ജോലിനോക്കി വരികെയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നാട്ടിലെത്തിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.

also read:തലയ്ക്കു 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button