Latest NewsNewsIndia

എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കുന്നു

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അടുത്ത അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പുസ്തകം കൊണ്ടുവന്നതിന് പിന്നാലെയാണ്.

read also: സംസ്ഥാന സിലബസ് അംഗീകരിച്ചില്ലെങ്കില്‍ ആര്‍.എസ്.എസ് സ്കൂളുകള്‍ പൂട്ടിക്കുമെന്ന് സര്‍ക്കാര്‍

ഇപ്പോള്‍ സ്‌കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത് ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ്. ഇത് പകുതിയായി കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ പഠനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ക്ക് സമയം കണ്ടത്താന്‍ സാധിക്കുവെന്ന് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. ഇതു സംബന്ധിച്ച ബില്‍ അടുത്ത ബഡ്ജറ്റ് സമ്മേളനത്തില്‍ പാസ്സാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകള്‍ വര്‍ധിപ്പിക്കുവാന്‍ അവരെ കൂടുതല്‍ സ്വതന്ത്രരാക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button