![](/wp-content/uploads/2018/02/thalay.png)
ശ്രീകണ്ഠാപുര/ കണ്ണൂര്‍ : ഊരത്തൂര്‍ പബ്ലിക് ഹെൽത്ത് സെന്ററിന് സമീപത്തെ റോഡില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തു. തെരുവുനായ്ക്കള്‍ തലയോട്ടി കടിച്ച് കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഇരിക്കൂര്‍ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡും, ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ചെറിയ ദുര്‍ഗന്ധവും തലയോട്ടിയില്‍ നിന്ന് ഉണ്ടായത് കൊണ്ട് തലയോട്ടിക്ക് കാര്യമായ കാലപ്പഴക്കം ഇല്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് നായ മണം പിടിച്ച് ആ പരിസരത്ത് ഓടിയെങ്കിലും മറ്റൊന്നും കണ്ടത്താനായില്ല.. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments