വീടിനുള്ളിലെ ഓരോ റൂമും വ്യത്യസ്തമാണ്. അത് ഒരുക്കേണ്ടതും അങ്ങിനെതന്നെ.ലിവിങ് റൂം ഒരുക്കുന്നത് പോലെയല്ല ബെഡ്‌റൂം ഒരുക്കേണ്ടത്. മാസ്റ്റർ ബെഡ്‌റൂമും കുട്ടികളുടെ ബെഡ്‌റൂമുകളും ഒരുക്കേണ്ടതും ഒരുപോലെയല്ല.
വീടുകളിലെ മുറികള്‍ക്ക് വ്യത്യസ്തമായ വലിപ്പവും ഡിസൈനുമായിരിക്കും. മുറികളെ ഉത്തേജിപ്പിക്കുവാനായി ഹോം ഡെക്കര്‍ തിരഞ്ഞെടുക്കുവാന്‍ ഇവയൊന്നും കണക്കിലെടുക്കേണ്ടതില്ല.
വീടുകളിലെ മുറികള്‍ക്ക് വ്യത്യസ്തമായ വലിപ്പവും ഡിസൈനുമായിരിക്കും. മുറികളെ ഉത്തേജിപ്പിക്കുവാനായി ഹോം ഡെക്കര്‍ തിരഞ്ഞെടുക്കുവാന്‍ ഇവയൊന്നും കണക്കിലെടുക്കേണ്ടതില്ല.
അകത്തള ക്രമീകരണം മൂലം കഷ്ടപ്പെടുന്നവര്‍ ഒരുപാടാണ്. അത്തരം സാഹചര്യത്തില്‍ ചില ഹോം ഡെക്കര്‍ എലമെന്റ്‌സ് ഉള്‍പ്പെടുത്തി വീടിന് നവ്യാനുഭവവും ലുക്കും കൊണ്ടുവരാം. വീട്ടിലെ മുറികളുടെ അന്തരീക്ഷം ഉയര്‍ത്തുവാന്‍ ചെടികള്‍, സൈറ്റുകള്‍, ഗ്ലാസ് പീസുകള്‍ ഇവ ഉപയോഗിക്കാം. ഫര്‍ണീച്ചറുകള്‍ അമിതമാവാതെ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്‍ഡോര്‍ ഏരിയകളില്‍ ചെടികളുടെ സാന്നിധ്യം മുറികൾക്ക് പുത്തനുണർവ് നൽകും.കിച്ചന്‍ സ്ലാബിനു മുകളില്‍ ഒരു ചെടിയും സ്വീകരണ മുറിയില്‍ പൂചെണ്ടുകളും വെയ്ക്കുന്നത് വീടിന്റെ ചുറ്റുപാട് തന്നെ മാറ്റും. മാത്രമല്ല ഇത്തരം ചെടികള്‍ വെയ്ക്കുന്നത് ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പുക, സിഗ്രറ്റ്, വിനൈല്‍, ബാഗ് എന്നിവയില്‍ നിന്നുയരുന്ന വാതകങ്ങളെ വലിച്ചടുക്കാന്‍ ചെടികള്‍ക്ക് സാധിക്കും.
ഒരുപാട് ഫര്‍ണിച്ചറുകള്‍ മുറികളില്‍ കുത്തിനിറച്ചവര്‍ ആലോചിക്കുക. ഇപ്പോള്‍ ട്രന്‍ഡ് മിനിമല്‍ ഫര്‍ണിച്ചറാണ്. ആവശ്യമുള്ളവ മാത്രം ഉള്‍പ്പെടുത്തി മിതത്വം പാലിക്കാന്‍ ശ്രമിക്കുക. വീടിന് വിശാലത തോന്നിപ്പിക്കുവാന്‍ ഇത് തന്നെ ധാരാളം. അടുക്കളയിലായാലും കിടപ്പു മുറികളിലായാലും അലങ്കാരം എന്നു പറഞ്ഞ് എല്ലാം നിരത്തേണ്ട കാര്യമില്ല. അവ യഥാര്‍ഥത്തില്‍ അവിടെ ആവശ്യമുണ്ടോയെന്ന് വിലയിരുത്തണം.
ഗ്ലാസ്സുപയോഗിക്കാം – വീട്ടിലെ ഏതിടങ്ങളിലും ഇണങ്ങുന്നവയാണ് ഗ്ലാസ്സുകള്‍. ഗ്ലാസ്സിന്റെ വേസ് റൂമിലെ ചുവരിനടുത്ത് സ്ഥാപിക്കുന്നത് എല്ലാവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും റൂമിന് കൂടുതല്‍ വിസ്തീര്‍ണ്ണം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഈ നുറുങ്ങു വിദ്യ എതിടങ്ങളിലും പ്രത്യേകിച്ച് ആറ്റിക് സ്‌പേയ്‌സിലും സ്റ്റോര്‍ റൂമിലും പ്രയോഗിക്കാവുന്നതാണ്. വിശാലമാണെന്ന് തോന്നുവാന്‍ ഇതിലും നല്ല മാര്‍ഗം വേറെയില്ല.കാഴ്ച്ച ഒരുക്കുന്നതോടൊപ്പം നല്ലൊരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. അടുക്കളയിലെ ഹുഡ്, സ്വീകരണ മുറിയിലെ ഒരു ആര്‍ട്ട് പീസ്, അല്ലെങ്കില്‍ കിടപ്പു മുറിയിലെ ഡിസൈനര്‍ ഹെഡ് റെസ്റ്റ് അങ്ങിനെ എന്തും ഫോക്കല്‍ പോയിന്റായി നിശ്ചയിക്കാം.
ഏതു മുറി ഒരുക്കുകയാണെങ്കിലും കണ്ണെടുക്കാന്‍ തോന്നിക്കാത്ത വിധമായിരിക്കണം അതിനെ മേക്കോവര്‍.ലൈറ്റുകള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ക്കും നിങ്ങളുടെ വീടിന്റെ ഛായ തന്നെ മാറ്റുവാന്‍ സാധിക്കുന്നതാണ്. പലവിധ ലൈറ്റുകള്‍ കൊണ്ട് നിങ്ങള്‍ക്കാവശ്യമുള്ള ഏതു ആമ്പിയന്‍സും വീട്ടിനുള്ളില്‍ ക്രമീകരിക്കാം. ബാക്ക്‌സ്പ്ലാഷ് ലൈറ്റുകള്‍ പ്രയോജനപ്പെടുത്തി ഏതൊരു ആര്‍ട്ട് പീസും ഹൈലൈറ്റ് ചെയ്യുവാന്‍ സാധിക്കും.
പഠന മുറിയില്‍ ലാംപ് ഷേഡുകള്‍ പ്രയോഗിച്ച് പൂര്‍ണ്ണത കൈവരിക്കാം. ബെഡ്‌റൂമിലെ സീലിങ്ങ ലൈറ്റുകള്‍ നല്ലൊരു ചുറ്റുപാടൊരുക്കുന്നു. മുറിക്കുള്ളിലെ അന്തരീക്ഷം പരിവര്‍ത്തനത്തിന് വിധേയമാക്കുവാന്‍ പ്രൊഫഷണലുകള്‍ സാധാരണയായി ധാരാളം ലൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്.
ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആവണമെന്നൊന്നുമില്ല അകത്തളങ്ങള്‍ ഭംഗിയാക്കുവാന്‍. കുറച്ച് കലാബോധവും മെറ്റീരിയലുകളെ പറ്റി ധാരണയുമുണ്ടെങ്കില്‍ നിങ്ങള്ക്കൊരുക്കാവുന്നതേയുള് ളൂ
ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആവണമെന്നൊന്നുമില്ല അകത്തളങ്ങള്‍ ഭംഗിയാക്കുവാന്‍. കുറച്ച് കലാബോധവും മെറ്റീരിയലുകളെ പറ്റി ധാരണയുമുണ്ടെങ്കില്‍ നിങ്ങള്ക്കൊരുക്കാവുന്നതേയുള്
Post Your Comments