വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തു. ഗൂഗിൾ സേർച്ച് സംവിധാനത്തിൽ ചിത്രങ്ങൾ സേർച്ച് ചെയ്യുമ്പോൾ ആ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാൻ സഹായിച്ചിരുന്ന ബട്ടൺ ആണ് നീക്കം ചെയ്തത്. ഇനി മുതൽ വിസിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ച് ചിത്രം കണ്ടെത്തി വേണം ചിത്രങ്ങൾ സേവ് ചെയ്യാനാഗ്രഹിക്കുന്നവർ സേവ് ചെയ്യാൻ.
read also: വാട്സാപ്പും മെസഞ്ചറും കൈകാര്യം ചെയ്യാൻ ഗൂഗിൾ പുതിയ ടെക്നോളജി പരീക്ഷിക്കുന്നു
പ്രമുഖ സ്റ്റോക്ക് ഫോട്ടോ വിതരണ കമ്പനിയായ ഗെറ്റി ഇമേജസ് ഗൂഗിളിനെതിരെ നൽകിയ കേസിന്റെ തുടർച്ചയായാണ് ഗൂഗിൾ പുതിയ തീരുമാനം എടുത്തു നടപ്പാക്കിയത്. ഗൂഗിൾ ഇമേജ് സേർച്ച് സംവിധാനം പകർപ്പവകാശലംഘനം പ്രോൽസാഹിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് കേസ് നൽകിയത്.
Post Your Comments