
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ പ്രതിശ്രുത വരനാണെന്ന വാദവുമായി യുവതി. ജെസീക്ക ഫോര്‍ഡ് എന്ന യുവതിയാണ് കോടതിയില്‍ വിചിത്രവാദമുന്നയിച്ചത്. വൈറ്റ്ഹൗസിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഒാടിച്ചുകയറ്റിയതിനെത്തുടര്ന്നാണ് ഇവർ പോലീസിന്റെ പിടിയിലായത്. വൈറ്റ് ഹൗസ് തന്റെ വീടാണെന്നും കുട്ടികളെ കണ്ടിട്ട് എട്ടു വര്‍ഷമായെന്നും ഇവർ പറയുകയുണ്ടായി.
Read Also: കേരള സാക്കിര്‍ നായിക് അറസ്റ്റില്‍
അനധികൃതമായി വൈറ്റ് ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. മുൻപ് വൈറ്റ് ഹൗസ് മതില് ചാടിക്കടക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍െപ്പടെ ജസീക്കക്ക് തടവുശിക്ഷ വിധിച്ചുവെങ്കിലും ഒരു വര്‍ഷത്തെ നിരീക്ഷണത്തിനായി മാറ്റുകയായിരുന്നു.
Post Your Comments