ചെങ്ങന്നൂര്‍: പെണ്‍പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കാല്‍ കിലോ കല്ല്. കഴിഞ്ഞ ഒരു മാസമായി മൂത്രം ഒഴിക്കാനു ള്ള ബുദ്ധിമുട്ടും രക്തസ്രാവവും കണ്ടതിനെ തുടര്‍ന്നാണ് നായയെ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചത്. സര്‍ജന്‍ ഡോ.ദീപു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ഡോക്ടര്‍മാരുടെ സംഘം രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്തു.
ആറന്മുള ചരുവില്‍ കേശവന്റെ എട്ടു വയസുള്ള ഡാഷ് ഇനത്തില്‍പ്പെട്ട നായയുടെ മൂത്രാശയ സഞ്ചിയില്‍നിന്നാണ് കല്ലുകള്‍ നീക്കം ചെയ്തത്.
വിദഗ്ധ പരിശോധനയിലും എക്സറേയിലും മൂത്രാശയത്തിലെ കല്ലുകള്‍ കണ്ടെത്തി. ഡോക്ടര്‍മാരായ രശ്മി.ടി.ആര്‍, മീനു മനോഹര്‍, മെറിന്‍, ജിജി സണ്ണി, കൃപ, ഷാനീസ്മൃസ, ഏബ്രഹാം, ആരതി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.
Post Your Comments