
ന്യൂഡല്‍ഹി: സ്വന്തം കാണികള്‍ക്ക് മുന്നിലെ ആവേശ്വജ്ജലമായ മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ 4-3ന് തകര്‍ത്ത് ഡല്‍ഹി ഡൈനാമോസ്. ആകെ ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ യാതൊരു വിധ സമ്മര്‍ദ്ദവുമില്ലാതെയായിരുന്നു ഇരു ടീമുകളും കളത്തിലിറങ്ങിയത്.
Also Read : കൊടും തണുപ്പിലും ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഞെട്ടിച്ച് ആരാധകർ
ഒരു ഘട്ടത്തില്‍ 1-3ന് പിന്നില്‍ നിന്ന ശേഷമാണ് ഡല്‍ഹി മിന്നുന്ന വിജയം സ്വന്തമാക്കിയത്. 92ാം മിനിറ്റില്‍ ഉറുഗ്വേ താരം മാതിയാസ് മിറബഹെയുടെ ഗോളിലൂടെയാണ് ഡല്‍ഹി വിജയം ഉറപ്പിച്ചത്. ഡല്‍ഹിക്കായി കാലു ഉചെ ഇരട്ട ഗോളും സത്യസെന്‍ സിംഗ് ഒരു ഗോളും നേടി.
Post Your Comments