WomenLife StyleFood & CookeryHealth & Fitness

കാപ്പി ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും നല്ലതാണ് !

കാപ്പി കുടിക്കുന്നത് നിങ്ങളുടെ മനോനില മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, ഉത്സാഹവും വര്‍ദ്ധിപ്പിക്കും. മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന നിരോക്‌സീകാരികള്‍ രോഗങ്ങളെ മാറ്റിനിര്‍ത്തും. എന്നാല്‍, കാപ്പി പുറമേ പുരട്ടുന്നത് ചര്‍മ്മത്തിന് അതിശയകരമായ ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്കറിയാമോ?

Also Read : ദിവസം നാല് കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍…….

ഉയര്‍ന്ന തോതിലുള്ള നിരോക്‌സീകാരികള്‍: അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മലിനീകാരികള്‍ നമ്മുടെ ചര്‍മ്മത്തിനും തലമുടിക്കും കേടുവരുത്തുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികള്‍ക്ക് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സാധിക്കും. ബെറികള്‍ കഴിഞ്ഞാല്‍ എടുത്തപറയത്തക്ക രീതിയില്‍ നിരോക്‌സീകാരികള്‍ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യസ്രോതസ്സാണ് കാപ്പി. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്‌സിസിനമിക് ആസിഡ് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. അമിതമായി കഴിക്കുന്നത് ശരീരത്തിനു ദോഷകരമാണെങ്കിലും കഫീന്‍ എന്ന നിരോക്‌സീകാരിയും കാപ്പിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

യുവി കിരണങ്ങളില്‍ നിന്നുള്ള സംരക്ഷണം : ദീര്‍ഘകാലം യുവി കിരണങ്ങളേല്‍ക്കുന്നത് ഗുരുതമായ ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകാം. യുവികിരണങ്ങള്‍ വലിച്ചെടുക്കാന്‍ കഴിവുള്ള ഒരു സണ്‍സ്‌ക്രീന്‍ ആയി കഫീന്‍ പ്രവര്‍ത്തിക്കും. ഇത് ചര്‍മ്മകോശങ്ങളെ യുവി കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

ചര്‍മ്മത്തെ തിളക്കമുള്ളതും മിനുസമുള്ളതുമാക്കുന്നു : കാപ്പിപ്പൊടി ഒരു മാസ്‌ക് ആയും സ്‌ക്രബ് ആയും ഉപയോഗിക്കുന്നത് മൃതചര്‍മ്മകോശങ്ങളെ നിക്കംചെയ്യുന്നതിനും ചര്‍മ്മത്തില്‍ ആഴ്ന്നിറങ്ങി പോഷണങ്ങള്‍ നല്‍കുന്നതിനും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ചര്‍മ്മത്തെ അസ്വഥമാക്കാത്ത ഒരു സ്വാഭാവിക എക്‌സ്‌ഫോലിയേറ്ററാണിത്.

തലമുടി പൊട്ടുന്നത് പ്രതിരോധിക്കും : കാപ്പി അടങ്ങിയ ഹെയര്‍മാസ്‌കുകളും മറ്റ് കേശസംരക്ഷണ ഉത്പന്നങ്ങളും തലമുടി പൊട്ടുന്നതും മറ്റും പ്രതിരോധിക്കുകയും മുടിയെ തിളക്കമുള്ളതാക്കുകയും ചെയ്യും.
കാപ്പി ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വയം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ചില സ്‌ക്രബുകള്‍, മാസ്‌കുകള്‍, എക്‌സ്‌ഫോലിയേറ്ററുകള്‍ എന്നിവയെക്കുറിച്ചാണ് ഇനി പറയുന്നത്;

ഫേസ് സ്‌ക്രബ് : മൃതചര്‍മ്മ കോശങ്ങളെ മൃദുവായി നീക്കം ചെയ്യാന്‍ കാപ്പി സഹായിക്കും. കാപ്പിപ്പൊടി, ബ്രൗണ്‍ നിറത്തിലുള്ള പഞ്ചസാര, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് നിങ്ങള്‍ക്ക് വീട്ടില്‍ വച്ച് സ്വാഭാവികമായ ഒരു ഫേസ് സ്‌ക്രബ് ഉണ്ടാക്കാന്‍ സാധിക്കും. ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുഖത്തു പുരട്ടിയാല്‍ മതിയാവും.

ഫേസ് മാസ്‌ക് : കാപ്പിപ്പൊടിയും പാലും ചേര്‍ത്ത് കട്ടിയുള്ള മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത്തരത്തില്‍ ചര്‍മ്മത്തെ തിളക്കമുള്ളതും നിറമുള്ളതുമാക്കാന്‍ സാധിക്കും.

എക്‌സ്‌ഫോലിയേറ്റര്‍: മുഖത്ത് മാത്രമല്ല തലയോട്ടിയിലും എക്‌സ്‌ഫോലിയേഷന്‍ നടത്താന്‍ കാപ്പി സഹായിക്കും. അരക്കപ്പ് കാപ്പിപ്പൊടി ഇതിനായി ഉപയോഗിക്കാം. തല നനച്ചശേഷം കാപ്പിപ്പൊടി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. പിന്നീട്, ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഇത് തലയോട്ടിയിലെ മൃതചര്‍മ്മ കോശങ്ങളെ നീക്കംചെയ്യാന്‍ മാത്രമല്ല, തലമുടി തിളങ്ങുന്നതിനും സഹായിക്കും.

ആന്റി-സെല്ലുലൈറ്റ് : ചര്‍മ്മത്തിലെ ചുഴി  ഇല്ലാതാക്കാനും കാപ്പി സഹായിക്കും. കാപ്പിപ്പൊടി, പഞ്ചസാര, ഒലിവെണ്ണ എന്നീ ചേരുവകള്‍ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടിയശേഷം വൃത്താകൃതിയില്‍ മസാജുചെയ്യുക. ചര്‍മ്മത്തിന്റെ സ്വഭാവത്തിന് അനുസൃതമായി, ദിവസവും ഇത് ആവര്‍ത്തിക്കുക.

കണ്ണിന്റെ വീക്കം കുറയ്ക്കുന്നു : കാപ്പി ഉണ്ടാക്കിയശേഷം അവശേഷിക്കുന്ന ചണ്ടി വലിച്ചെറിയേണ്ട. അതിനുമുണ്ട് പ്രയോജനം. ഇത് തണുത്തശേഷം, കണ്ണിനു താഴെയും കണ്‍പോളകളിലും മൃദുവായി തേച്ചുപിടിപ്പിക്കുക. ഏതാനും മിനിറ്റുകള്‍ക്കു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണുകള്‍ക്കു ചുറ്റുമുള്ള വീക്കം കുറയ്ക്കുന്നതിനു സഹായിക്കും

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button