KeralaLatest NewsNewsIndia

മധുവിന്റെ കൊലപാതകം: കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടി പ്രതിഷേധിച്ച് ബിജെപി

 

ഷൊർണ്ണൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ തല്ലികൊന്നതിൽ പ്രതിഷേധിച്ച് ഷൊർണ്ണൂരിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടിയാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. കാടും, മലകളും, മണ്ണും, കായലും പുഴകളും, പൊതു ഖജനാവും കൊള്ളയടിച്ചവർ കേമൻമാരായി നടക്കുന്ന നാട്ടിൽ വിശപ്പടക്കാൻ ഒരു പിടി ധാന്യമണികൾ കവരേണ്ടി വന്ന അഗളിയിലെ സാധു മനുഷ്യനെ കൊല ചെയ്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

കേരളത്തിലേ ക്രമസമാധാനനില തകർന്നുവെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. ബിജെപി ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടന്നത്.

also read:മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം. അനുകൂല പോലീസുകാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button