വാഷിംഗ്ടൺ: അനുവാദമില്ലാതെ തോക്കുകൾ കൈവശം വച്ചതിന് അച്ഛനും മകളും അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം. 28 തോക്കുകളും 66,000 തിരകളും ഇവരിൽ നിന്ന് കണ്ടെടുത്തു. സൈനികർ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വിവരം.
തോക്കുകൾ കൈവശം വയ്ക്കുന്നത് സംബന്ധിച്ച നിയമങ്ങളുടെ ലംഘനത്തിനടക്കമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2001 മുതലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതിനുള്ള നിയമങ്ങളും പരിശോധനകളും കാലിഫോർണിയയിൽ കർശനമാക്കിയത്.
Read also:അപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം ; ആശുപത്രിയില്‍ സംഘട്ടനം
ഫ്ളോറിഡയിലെ സ്കൂൾ വെടിവയ്പ്പിൽ 17 പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് തോക്കുപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യങ്ങൾ ഉയർന്നത്.
Post Your Comments