Latest NewsKeralaNews

അപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം ; ആശുപത്രിയില്‍ സംഘട്ടനം

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചു ഹൗസ് സര്‍ജന്മാരില്‍ ഒരാളെ ബന്ധുക്കൾ കൈയേറ്റം ചെയ്തു.

വെള്ളിയാഴ്ച രാത്രി പത്തോടെ ആലപ്പുഴ ടി.ഡി സ്കൂളിനു സമീപത്ത് ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തില്‍ പുന്നപ്ര പനയ്ക്കല്‍ പുരുഷോത്തമന്റെ മകന്‍ മനോജ് (23), സുഹൃത്ത് സക്കറിയ ബസാറില്‍ കടവില്‍ പറമ്പിൽ അജുമല്‍ (23) എന്നിവര്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്.

തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച ഇരുവരേയും പ്രാഥമിക ചികില്‍സക്കു ശേഷം 10.30 ഓടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മനോജിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 4.30 ഓടെ മരിച്ചു.

എന്നാൽ മതിയായ ചികിത്സ നൽകിയില്ലെന്ന് പറഞ്ഞ് ബഹളം വെച്ച ബന്ധുക്കൾ ഹൗസ് സര്‍ജന്‍ വൈകാന്തിനെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് 60 ഓളം വരുന്ന ഹൗസ് സര്‍ജന്‍മാര്‍ അത്യാഹിത വിഭാഗമുള്‍പ്പടെയുള്ളവ സ്തംഭിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചോളം പേര്‍ക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. മനോജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button