മൂവാറ്റുപുഴ: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഭൂസമര സമിതി സംസ്ഥാന കണ്‍വീനറുമായ ജോണ്‍ അമ്പാട്ട്(66) അന്തരിച്ചു. രൂപവത്കരണ കാലം മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗവും പാര്‍ട്ടി ഭൂസമര സമിതി കണ്‍വീനറുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കെ.എസ്.വൈ.എഫിലൂടെ പൊതുരംഗത്തെത്തിയ ജോണ്‍ അമ്പാട്ട്, സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം, ഗ്രന്ഥശാലാ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ 2ന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയില്‍ നടക്കും. മൂവാറ്റുപുഴ ആയവന അമ്പാട്ട് പരേതരായ സേവ്യറിന്റെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: താരു ജോണ്‍. മക്കള്‍: അജോ അമ്പാട്ട് (നെതര്‍ലാന്‍ഡ്), അഡ്വ.ബിജോ അമ്പാട്ട്.
Post Your Comments