KeralaLatest NewsIndiaNews

മധുവിനെ പിടികൂടിയത് നാട്ടുകാർ ആഘോഷമാക്കി: ദൃക്സാക്ഷി മൊഴി ഇങ്ങനെ

 

പാലക്കാട്: നാട്ടുകാർ വളരെ ആഘോഷത്തോടെയാണ് മധുവിനെ നടത്തി കൊണ്ടു വന്നതെന്നും മര്‍ദ്ദിച്ചതെന്നും സംഭവത്തിൻ്റെ ദൃക്സാക്ഷി. മല്ലീശ്വര മുടി മലമുകളില്‍ ഗുഹക്കുള്ളിലാണ് മധു ജീവിച്ചിരുന്നത്. അരിയും മറ്റു സാധനങ്ങളും വാങ്ങി മല മുകളിലെ ഗുഹയില്‍ എത്തി പാചകം ചെയ്താണ് മധു ഭക്ഷിച്ചിരുന്നത്.

ഗുഹയിൽ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആള്‍ക്കൂട്ടം എത്തി മധുവിനെ പിടികൂടിയത്. ആർത്തുവിളിച്ചാണ് ഇവർ മധുവിനെ റോഡിലൂടെ നടത്തിയത്. എന്തോ വലിയ കാര്യം ചെയ്തത് പോലെയായിരുന്നു എല്ലാവരുടേയും ഭാവം. നടന്ന് തളർന്നപ്പോൾ മധു അൽപ്പം വെള്ളം ചോദിച്ചു. വെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു നാട്ടുകാർ ചെയ്തത്. ശേഷം മധുവിന് താങ്ങാൻ ആവാത്ത ഭാരവും തലയിൽ വെച്ചുകൊടുത്തു. അത്രയേറെ അരോചകമായിരുന്നു ആ കാഴ്ച്ചയെന്നും ദൃക്സാക്ഷി പറഞ്ഞു.

also read:മധുവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമോ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button