മൊഗാദിഷു : സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ഇരട്ട സ്ഫോടനത്തില്‍ 18 പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ “വില്ല സൊമാലി’ക്ക് പുറത്താണ് ഒരു സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Read also: ക്ഷേത്ര ശാന്തിമാരുടെ ദക്ഷിണ; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
രഹസ്യാന്വേഷണ വിഭാഗത്തിന് ആസ്ഥാനത്തിന് സമീപമുള്ള ഡൊര്ബിന് ഹോട്ടലിലാണ് ഭീകരര്‍ ആദ്യം ബോംബിട്ടത്. തൊട്ടുപിന്നാലെയാണ് വില്ല സൊമാലിക്ക് സമീപം സ്ഫോടനമുണ്ടായത്. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ഭീകരര്‍ ശ്രമിച്ചെങ്കിലും സൊമാലി സുരക്ഷാ സേന തടുത്തു. മൂന്നു ഭീകരരെ സേന വധിച്ചു. ഭീകര സംഘടനയായ അല്‍ ഷബാബ് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments