ഭുവനേശ്വര്‍: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. അഞ്ചുദിവസം മുമ്പായിരുന്നു വിവാഹം. ഒഡീഷയിലെ ബോലംഗീര്‍ ജില്ലല്‍ വെള്ളിയാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലാണ്. ഫെബ്രുവരി 21ന് വിരുന്നില്‍ പങ്കെടുത്ത അപരിചിതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ് തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.
സമ്മാനം നല്‍കിയ ആള്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നു. വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്‍ റൂര്‍ക്കിയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പട്നഗര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സെസാദേവ ബരിഹ പറഞ്ഞു.
Post Your Comments