സിസ്റ്റര്‍ അഭയ കേസില്‍ മൂന്നു പ്രതികളുടെയും വിടുതല്‍ ഹര്‍ജികളില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് പരിഗണിക്കുന്നതു കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. മൂന്നു പ്രതികൾക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സി ബി ഐ വാദിച്ചു. അഭയയുടെത് കൊലപാതകമാണെന്നും പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകയില്‍,സിസ്റ്റര്‍ സെഫി എന്നിവർക്കെതിരെയുമാണ് തെളിവുകൾ ഉള്ളതെന്ന് സി ബി ഐ പറയുന്നത്.
എന്നാൽ അഭയ മരണപ്പെട്ട ദിവസം തങ്ങളെ അവര്‍ താമസിച്ചിരുന്ന കോമ്പൗണ്ടിൽ കണ്ടെന്നു മൊഴി ഇല്ലെന്നു പ്രതികളും വാദിച്ചു. ഇതിനെത്തുടര്‍ന്നു പ്രതികള്‍ക്കെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു അഭയ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് മുൻ എസ് പി കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കിയിരുന്നു.
Post Your Comments