![madhu murder all victims arrested](/wp-content/uploads/2018/02/ADMIN.jpg)
പാലക്കാട് : മധുവിന്റെ കൊലപാതകം മുഴുവൻ പ്രതികളും പിടിയിലായി. റേഞ്ച് ഐജി എം. ആർ അജിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ അഗളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതോടെ പിടിയിലായവരുടെ എണ്ണം 15 ആയി.മധുവിന്റെ താമസ സ്ഥലം കാണിച്ച് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നു പ്രതികൾ മൊഴി നൽകി. ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ഉണ്ടാകും.
അബൂബക്കര്‍, ഉബൈദ്, ഷംസുദ്ദീന്‍, നജീബ്, രാധാകൃഷ്ണന്‍,ജൈജു, സിദ്ധിഖ്, ഹുസൈന്‍, മരക്കാര്‍, ഹുസൈന്‍,അബ്ദുള്‍ കരീം, അനീഷ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇവര്‍ക്കെതിരെ കേസെടുക്കും. 307,302,324 എന്നി വകുപ്പുകള്‍, എസ് എസ് എടി ആക്റ്റ് എന്നിവ ചേര്‍ത്ത് കേസന്വേഷിക്കുമെന്നും തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി എം. ആർ അജിത് കുമാര്‍ അറിയിച്ചു.
ALSO READ ;മധുവിന്റെ കൊലപാതകം ; നാല് പ്രതികളെ കൂടി കസ്റ്റഡിയില്‍ എടുത്തു
കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷ്ടാവെന്ന് ആരോപിച്ച് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില്‍ നിന്നാണ് പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടിയതും ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടി മർദ്ദിച്ചതും. സംഭവമറിഞ്ഞ് എത്തിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകും വഴി ഛര്‍ദ്ദിച്ച് അവശനിലയിലായ മധുവിനെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏഴു പേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നു മരിക്കുന്നതിന് മുൻപ് മധു പോലീസിന് മൊഴി നൽകി. ഹുസൈൻ,മാത്തച്ചൻ,മനു,അബ്ദുൾ റഹ്മാൻ,അബ്ദുൾ ലത്തീഫ്,അബ്ദുൾ കരീം,ഉമർ എന്നിവരുടെ പേരും മധു പറഞ്ഞിരുന്നു.
Post Your Comments