കാഞ്ഞങ്ങാട്: ജാനകി കൊലക്കേസില്‍ പ്രതിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുഖംമൂടി നീക്കിയപ്പോള്‍ ജാനകി ടീച്ചര്‍തന്നെ തിരിച്ചറിഞ്ഞെന്നും നീയോ? എന്ന് ചോദിച്ചുവെന്നുമാണ് അറസ്റ്റിലായ അരുണ്‍കുമാറി(26)ന്റെ മൊഴി. ആളെ തിരിച്ചറിഞ്ഞത് പിടിക്കപ്പെടാന്‍ ഇടയാകുമെന്നതിനാല്‍ കൊലപ്പെടുത്തിയെന്നും കേസിലെ മുഖ്യ സൂത്രധാരനായ അരുണ്‍കുമാറിന്റെ മൊഴിയില്‍ പറയുന്നു. ആഭരണങ്ങള്‍ എവിടെയുണ്ടെന്നും പണം െവച്ച സ്ഥലം പറഞ്ഞുതരണമെന്നും ആവശ്യപ്പെട്ടു. പണവും സ്വര്‍ണവും മതി കൊല്ലില്ലെന്നു കൂടി പറഞ്ഞു. കൃഷ്ണന്‍ മാഷിന്റെയും ടീച്ചറുടെയും മുഖത്ത് ടേപ്പ് ഒട്ടിച്ചു.
Also read : ജാനകി കൊലക്കേസ്: ഒളിവിലായ മുഖ്യപ്രതി അറസ്റ്റില്‍
ടേപ്പ് ശരിക്ക് ഒട്ടിയിരുന്നില്ല. ടീച്ചറെ സോഫയിലിരുത്തി. ഞാന്‍ മുട്ടുകുത്തിനിന്നു. മറ്റുരണ്ടുപേര്‍ അകത്തുപോയി സ്വര്‍ണവും പണവും എടുക്കുമ്പോഴും ഞാന്‍ ടീച്ചര്‍ക്കുമുന്‍പില്‍ത്തന്നെയുണ്ടായിരുന്നു. മൂന്നുപേരും മുഖംമൂടി ധരിച്ചിട്ടുണ്ടായിരുന്നുവെന്നും അരുണ്‍ പറഞ്ഞു. പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ഞാന്‍ മുഖംമൂടി പാതിനീക്കി. മുഖത്ത് കാറ്റുകിട്ടാനായിരുന്നു ഇത്. മുഖം പാതികണ്ടപ്പോള്‍ത്തന്നെ ടീച്ചര്‍ക്ക് തന്നെ മനസ്സിലായി. മിക്കവാറും ടീച്ചറുമായി സംസാരിക്കുന്ന ആളാണ് ഞാന്‍. എന്നെ ഒരുദിവസം കൃഷ്ണന്‍മാഷിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.
ടീച്ചര്‍ക്ക് എന്നെ മനസ്സിലായെന്ന് ബോധ്യപ്പെട്ടതോടെ ഞാന്‍ മുറിയിലേക്ക് മാറി. റനീഷിനോടും വിശാഖിനോടും ടീച്ചറെ കൊല്ലണമെന്നും ഇല്ലെങ്കില്‍ ആപത്താണെന്നും പറഞ്ഞു. ഞാന്‍തന്നെ കത്തിയെടുത്ത് വീശി. കുേത്തറ്റ് ടീച്ചര്‍ നിലത്തുവീണു. വിശാഖിനോട് മാഷിനെ കൊല്ലാന്‍ പറഞ്ഞു. അവന്‍ കത്തിയെടുത്ത് വീശി. മാഷിന്റെ കഴുത്തിനും മുറിവേറ്റ് ചോര ചീറ്റി. മാഷ് മരിച്ചിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ കുത്താന്‍ ഓങ്ങി. എന്നെ കൊല്ലല്ലേ എന്ന് മാഷ് കൈകൂപ്പി പറഞ്ഞു. കുത്തേണ്ട രക്തം വാര്‍ന്ന് മരിച്ചോളുമെന്ന് വിശാഖ് പറഞ്ഞു. അതിനുശേഷം പുറത്തേക്ക് പോകുകയായിരുന്നുവെന്നും അരുണ്‍കുമാര്‍ അന്വേഷണസംഘത്തോടു പറഞ്ഞു.
Post Your Comments