ചെന്നൈ: അഗതിമന്ദിരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മരണത്തിന് പിന്നില്‍ അവയവ കച്ചവടമോ ? . നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉതിരമേരൂരിലുള്ള സെയ്ന്റ് ജോസഫ് അഗതി മന്ദിരത്തില്‍ ഒരു മാസത്തിനിടെ 60 അന്തേവാസികള്‍ മരിച്ചെന്ന് സാമൂഹിക ക്ഷേമ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇവരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
വാഹനത്തിനുള്ളില്‍ വയോധികയായ സ്ത്രീയെയും പുരുഷനെയും കൂടാതെ മൃതദേഹവും കണ്ടെത്തി. തുടര്‍ന്നാണ് മന്ദിരത്തിനെതിരേ പരാതിയുമായി നാട്ടുകാരെത്തിയത്. എന്നാല്‍ പ്രവര്‍ത്തനം നിയമാനുസൃതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും മന്ദിരം നടത്തുന്ന മലയാളിയായ ഫാ.ആര്.വി. തോമസ് പ്രതികരിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി അഗതികളായ വയോധികര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിലവില്‍ മുന്നൂറിലധികം അന്തേവാസികളുണ്ട്. കഴിഞ്ഞദിവസം ഇവിടെനിന്ന് പുറപ്പെട്ട ആംബുലന്‍സില്‍ നിന്ന് കരച്ചില് കേട്ട് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ശവസംസ്കാരം നടത്താന്‍ ഇവിടെത്തന്നെ സെമിത്തേരിയുമുണ്ട്. സര്‍ക്കാര്‍ അനുമതിയോടെയാണ് സെമിത്തേരിയുടെ പ്രവര്‍ത്തനമെന്നാണ് മന്ദിരം അധികൃതരുടെ വിശദീകരണം. മന്ദിരത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആര്.ഡി.ഒ. നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സും ഇവിടെ പരിശോധന നടത്തി. കഴിഞ്ഞ രണ്ടുദിവസമായി സാമൂഹിക ക്ഷേമവകുപ്പ് അധികൃതരും റവന്യു വകുപ്പ് അധികൃതരും പോലീസും ഇവിടെ പരിശോധന നടത്തി. അന്തേവാസികളെ ഉടന്‍ ഇവിടെനിന്ന് മാറ്റണമെന്ന് സാമൂഹിക ക്ഷേമ വകുപ്പ്, ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments