Latest NewsKeralaNews

ദളിത് ദമ്പതികൾക്ക് സിപിഎം പ്രവർത്തകരുടെ ക്രൂര മർദ്ദനമെന്നു പരാതി

കോഴിക്കോട് : പൊതു സ്ഥലത്തെ തെങ്ങിൽ നിന്ന് തേങ്ങ എടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കം മൂലം ദളിത് ദമ്പതികൾക്ക് മർദ്ദനം. മൈക്കാവ് സ്വദേശികളായ അമ്പലക്കുന്നുമ്മൽ ഗീത ഷണ്മുഖൻ ദമ്പതികൾക്കാണ് സിപിഎം പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റത്. അയൽവാസിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പരസ്പരം പറഞ്ഞു തീർക്കാമായിരുന്ന ഈ സംഭവത്തെ മർദ്ദനത്തിൽ കൊണ്ടെത്തിച്ചത് മനപൂർവ്വമാണ് എന്നാണ് ഷണ്മുഖൻ പറയുന്നത്.

പട്ടികജാതി പട്ടിക വർഗ അതിക്രമ നിയമപ്രകാരം കേസെടുക്കാൻ പോലും എസ് ഐ തയ്യാറായില്ല എന്നും പരാതി വലിച്ചു കീറിക്കളഞ്ഞെന്നുമാണ് ഷണ്മുഖന്റെ ആരോപണം. സംഭവത്തിന്റെ വീഡിയോ ജനം ടി വി പുറത്തു വിട്ടു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button