Latest NewsNerkazhchakalWriters' Corner

രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയ്ക്ക് പരിഹാരമാകുന്നു; പാര്‍ലമെന്റില്‍ എന്‍ഡിഎ സമ്പൂര്‍ണ ആധിപത്യത്തിലേക്ക്

രാജ്യ സഭയിലെ ഭൂരിപക്ഷമില്ലായ്മ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്നും വെല്ലുവിളിയാണ്. പ്രത്യേകിച്ചും ബില്ലുകള്‍ പാസാക്കാന്‍ നേരം. എന്നാല്‍ ബിജെപിയുടെ ഈ പ്രശ്നത്തിന് പരിഹാരമാകുന്നു. നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപിക്ക് എന്നും രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ തടസമായിരുന്നു. മാര്‍ച്ച്‌ 23 ന് 59 രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി. അങ്ങനെവന്നാല്‍ നിലവിലെ സ്തംഭനാവസ്ഥ മറികടക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

നിലവില്‍ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയാണ് ബിജെപി. 58 രാജ്യസഭ അംഗങ്ങളാണ് ബിജെപിക്കുളളത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 54 അംഗങ്ങളും. എന്നാല്‍ മറ്റു ചെറുകിട പാര്‍ട്ടികളും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്ന് വെല്ലുവിളി സൃഷ്ടിക്കുന്നതിനാല്‍ ബില്ലുകള്‍ പാസാക്കിയെടുക്കല്‍ എന്‍ഡിഎയ്ക്ക് ബാലികേറാമലയാണ്. നിലവില്‍ 245 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 93 അംഗങ്ങള്‍ മാത്രമാണുളളത്. ഏകദേശം 122 പേരാണ് യുപിഎയുടെ പിന്നില്‍ അണിനിരക്കുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാര്‍ച്ച്‌ 23 ഓടേ മാറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎ മുന്നണി.

ഉത്തര്‍പ്രദേശിന് പുറമേ മഹാരാഷ്ട്ര, ബീഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ ആറു വീതം രാജ്യസഭ സീറ്റുകളിലേക്കും, മധ്യപ്രദേശ്, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അഞ്ചുവീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ഗുജറാത്തില്‍ നാലു സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെയെല്ലാം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വലിയ വിജയപ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങളിലെ അംഗബലമനുസരിച്ച 59 രാജ്യസഭ സീറ്റുകളില്‍ 52 എണ്ണവും സ്വന്തമാക്കാന്‍ കഴിയുമെന്ന് എന്‍ഡിഎ മുന്നണി പ്രത്യാശ പ്രകടിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച്‌ ഇതില്‍ ഭൂരിപക്ഷവും സ്വന്തമാക്കാനുളള അനുകൂല സാഹചര്യമാണ് മുന്നണിക്കുളളത്.

മധുവിന്റെ കൊലപാതകം: 13 പേര്‍ പിടിയില്‍

2014 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നില വളരെ പരിതാപകരമാണ്. അതുകൊണ്ട് തന്നെ നിലവിലെ സമവാക്യമനുസരിച്ച്‌ ഏഴുപേരെ മാത്രമേ കോണ്‍ഗ്രസ്സിനു രാജ്യസഭയിലേക്ക് അയക്കാന്‍ കഴിയുകയുളളു. അങ്ങനെ ആയാല്‍ പ്രഖ്യാപിത നയങ്ങളനുസരിച്ചുളള ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ഇത് സഹായകരമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. മുത്തലാഖ് ബില്ല് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കി പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇനി കേന്ദ്രത്തിനു സാധിക്കും. അതുപോലെ പല നിര്‍ണായക ബില്ലുകളും വരുന്ന സഭാ സമ്മേളനങ്ങളില്‍ പാസാക്കിയെടുക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പല കാര്യങ്ങളും കരടു രൂപമായി ഇരിക്കുന്ന ബില്ലുകളും രാജ്യ സഭയില്‍ ഭൂരിപക്ഷത്തോടെ പാസാക്കാന്‍ കഴിഞ്ഞാല്‍ 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് വലിയ മേല്‍ക്കൈ നേടാന്‍ സാധിക്കും. അതിനായുള്ള പരിശ്രമത്തിലാണ് ബിജെപി.

രശ്മിഅനില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button