കാബൂള്‍: ചാവേര്‍ ആക്രമണങ്ങളില്‍ നിരവധിപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറായിലെ സൈനിക ക്യാന്പിലേക്ക് ഇരച്ചുകയറിയ താലിബാൻ ചാവേറുകള്‍ നടത്തിയ വെടിവയ്‌പിലും സ്ഫോടനത്തിലും 18 സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.
കാബൂളിലെ നയതന്ത്ര മേഖലയിലെ ചെക്ക് പോയിന്റില്‍ ഇന്ന് രാവിലെ ചാവേര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിരക്കുള്ള സമയത്തായിരുന്നു കാലിൽ ഘടിപ്പിച്ച ബോംബുമായി ചാവേർ എത്തിയത്. ഹെല്‍മണ്ട് പ്രവിശ്യയിൽ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനികര്‍ക്കു നേരെ ഓടിച്ചു കയറ്റിയാണ് മൂന്നാമത്തെ സ്ഫോടനം നടത്തിയത്.
ALSO READ ;പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊടുംതീവ്രവാദി കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ ചാവേർ സ്ഫോടനം ഒരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. ജനുവരി മദ്ധ്യത്തില്‍ കാബൂളിലെ ആഡംബര ഹോട്ടലില്‍ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 130 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments