ബെംഗളൂരു: കുട്ടികളുടെ വഴക്ക് പരിഹരിക്കാനായിരുന്നു സ്‌കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചു വരുത്തിയത്. എന്നാൽ പിന്നീട് സംഭവിച്ചതാകട്ടെ വീട്ടുകാരുടെ കൂട്ടത്തല്ലും.കന്നഡയിലെ അങ്കോല താലൂക്കിലെ സര്‍ക്കാര്‍ സ്കൂളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മൂന്നാം ക്ലാസുകാരായ രണ്ടു കുട്ടികള്‍ തമ്മിലാണ് സ്കൂളില്‍വെച്ച് ചെറിയ വഴക്ക് ഉണ്ടാക്കിയത്. തുടര്‍ന്ന് ഒരു കുട്ടി ഇതു വീട്ടില്‍ചെന്ന് പറയുകയും ഇതേ തയുടര്‍ന്ന് ആ കുട്ടിയുടെ അമ്മയും മുത്തശിയും സ്കൂളിലെത്തി മറ്റേക്കുട്ടിയെ വഴക്ക് പറയുകയും കുട്ടിയെ അടിക്കുകയും ചെയ്‌തു. അടി കിട്ടിയ കുട്ടി സംഭവം വീട്ടിൽ പറഞ്ഞതോടെ സംഭവമാകെ മാറിമറിഞ്ഞു. പ്രശ്‌നം പരിഹരിക്കാനായി ഇരു വീട്ടുകാരെയും അധികൃതര്‍ വിളിച്ചു വരുത്തുകയായിരുന്നു.
പ്രശ്നം തീര്‍ക്കാനായി വ്യാഴാഴ്ച രാവിലെ സ്കൂളില്‍ യോഗം ചേരാനായി എത്തിയ ഇരു വീട്ടുകാരും കുട്ടികളുടെ വഴക്ക് കയ്യാങ്കളിയില്‍ എത്തിക്കുകയായിരുന്നു. മണ്ണു വാരിയെറിയലും, ചെരിപ്പേറും, ചവിട്ടിക്കുത്തും, കൂട്ടത്തല്ലും. ഒടുവിൽ കാര്യങ്ങൾ കൈവിട്ടതോടെ സ്‌കൂൾ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
also read:ആദിവാസി യുവാവിനെ കൊലപ്പെട്ട സംഭവം; അമ്മയുടെ പ്രതികരണം ഇങ്ങനെ
Post Your Comments