ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ എടുത്ത ആദ്യ തീരുമാനം നടൻ കമല്ഹാസൻ റദ്ദാക്കി. കമല്‍ റദ്ദാക്കിയത് മൂന്ന് ദിവസത്തെ തെക്കന്‍ തമിഴ്നാട് പര്യടനമാണ്. എന്നാൽ മാര്‍ച്ച് പകുതിയോടെ പര്യടനം പുനരാരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. പക്ഷെ പര്യടനം മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
read also: എന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പ്; കമല്ഹാസന്
കമല്‍ ഇക്കാര്യം വ്യക്തമാക്കിയത് മധുരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്. ദ്രാവിഡത്തെയോ കേന്ദ്രത്തെയോ താന്‍ കൈവിട്ടിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കി. തന്റെ പതാകയിലെ കറുപ്പ് ദ്രാവിഡത്തെ സൂചിപ്പിക്കുന്നതാണെന്നും കമല്ഹാസന് പറഞ്ഞു. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഞായറാഴ്ച മധുരയില്‍ വച്ചായിരുന്നു. കമലിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ നീതി മയ്യം എന്നാണ്.
Post Your Comments