അബുദാബി ; വാഹനത്തിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി സംഭവത്തിൽ ദുരൂഹത. ചേലേരി അഞ്ചാംപുര സനൂപ് കുമാർ (40) ആണ് മരിച്ചത്. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്ന സനൂപ് കുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അബുദാബി മുസഫ ശാബിയയിലാണ് വാഹനത്തിൽ നിന്നും കണ്ടെത്തിയത്. മരണം എങ്ങിനെ സംഭവിച്ചുവെന്ന് അന്വേഷിച്ച് വരികയാണെന്നും ഖലീഫ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും അബുദാബി പൊലീസ് അറിയിച്ചു.സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാർ ഏതാനും ദിവസം മുൻപാണ് അവധി കഴിഞ്ഞു തിരികെ ഗൾഫിലേക്കു വന്നത്. പിതാവ്: ബാലകൃഷ്ണൻ. ഭാര്യ: അഖില. രണ്ടു മക്കളുണ്ട്.
Post Your Comments