ലണ്ടന്‍: എമര്‍ജെന്‍സി നമ്പറില്‍ വിളിച്ച് തനിക്ക് സ്ട്രോക്ക് ആണെന്ന് പറയുകയും ആംബുലന്‍സ് ആവശ്യപ്പെടുകയും ചെയ്തയാളുടെ യഥാര്‍ത്ഥ കാരണം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഏവരും. യാതൊരു കുഴപ്പവുമില്ലാത്ത ഇയാള്‍ ആശുപത്രിവരെ പോകാനായി ഒരു ലിഫ്റ്റിനു വേണ്ടിയാണ് ആംബുലന്‍സ് വിളിച്ചു വരുത്തിയത്.
യുകെയിലാണ് സംഭവം. ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ കാണാനായിട്ടായിരുന്നു ഇയാള്‍ എനോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസിന്റെ എമര്‍ജെന്‍സി നമ്പറായ 999ല്‍ വിളിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടനെ തനിക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞ ശേഷം ഇയാള്‍ ഇതേ ആശുപത്രിയിലെ വാര്‍ഡില്‍ അഡ്മിറ്റായിട്ടുള്ള സുഹൃത്തിനെ കാണാന്‍ പോവുകയായിരുന്നു.
സംഭവത്തില്‍ ആംബുലന്‍സ് വിളിച്ചയാള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലായെന്നാണ് വിവരം. ഇയാള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments