KeralaLatest NewsNews

ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സംഘപരിവാര്‍ നവമാധ്യമഗ്രൂപ്പുകള്‍

പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയപോരാട്ടം കണ്ടുപഠിക്കാന്‍ നേതാക്കൾക്ക് ഉപദേശവുമായി സംഘപരിവാര്‍ നവമാധ്യമഗ്രൂപ്പുകള്‍. ആര്‍.എസ്.എസ്., ബി.ജെ.പി. നേതാക്കള്‍ക്കെതിരേ കടുത്ത വിമര്‍ശനമാണ് പോസ്റ്റുകളിലൂടെ പ്രവര്‍ത്തകര്‍ നടത്തുന്നത്.

Read also:ആദിവാസി യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് 7 പേര്‍ അറസ്റ്റില്‍

ബലിദാനികള്‍ക്ക് പട്ടുപുതപ്പിക്കല്‍ മാത്രമാണ് നേതാക്കളുടെ പ്രതികരണമെന്നും പരിഹാസമുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 18 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെങ്കിലും ഒന്നിലും നിയമ, രാഷ്ട്രീയ പോരാട്ടം കൃത്യമായി നടത്തിയില്ല. കേസുകളില്‍വന്ന വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് പല പോസ്റ്റുകളും. മുതിര്‍ന്ന മുന്‍കാലപ്രചാരകര്‍ വരെ വിമര്‍ശനവുമായി രംഗത്തുണ്ട്.

കണ്ണൂരില്‍മാത്രം ആറുപേര്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയമായി ഇരകള്‍ക്ക് നീതികിട്ടാന്‍ നേതൃത്വം ഒന്നുംചെയ്തില്ല. രണ്ടുസംഭവങ്ങളില്‍ ഹര്‍ത്താല്‍ നടത്തി. ചിലതില്‍ കേന്ദ്രമന്ത്രിമാര്‍വന്ന് സമാധാനിപ്പിച്ചു. ഒരാളുടെ നഷ്ടമുണ്ടായപ്പോള്‍ കോണ്‍ഗ്രസ് ഒരേമനസ്സോടെ അദ്ദേഹത്തിനുവേണ്ടി രംഗത്തുവന്നു. ഇത് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നു. പരിവാറില്‍ ഇതില്ല.

മുമ്പ് നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ ഉദാഹരണമായി ചൂണ്ടി കാട്ടിയാണ് വിമർശനം ഉണ്ടായത് . പരുമല കോളേജില്‍ മൂന്ന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ മരിച്ച സംഭവം . ചെങ്ങന്നൂര്‍ കോട്ടയിലെ വിശാല്‍ വധക്കേസ് ,രാജ്യം ശ്രദ്ധിച്ച ജയകൃഷ്ണന്‍ കേസ് , പയ്യോളി മനോജ് വധക്കേസ് ഇവയൊന്നും കൃത്യമായി നോക്കാന്‍ നേതാക്കള്‍ ശ്രമിച്ചില്ലെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button