Latest NewsNewsIndia

അമിത് ഷായുടെ സന്ദര്‍ശനം റദ്ദാക്കി

ദിമാപൂര്‍ബി.ജെ.പി ദേശീയാധ്യക്ഷന്‍ വെള്ളിയാഴ്ച നടത്താനിരുന്ന ദിമാപൂര്‍ സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയാതെന്നാണ് പാര്‍ട്ടി വിശദീകരണം.

ദിമാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ ഷാ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കിയതായി ബി.ജെ.പി മീഡിയ സെല്‍ കണ്‍വീനര്‍ കെ.ജെയിംസ് വിസോ പറഞ്ഞു.

നാഗാലാന്‍ഡിലെ 60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 3 ന് നടക്കും.

പുതുതായി രൂപീകരിച്ച നാഷണന്‍ ഡെമോക്രാറ്റിക്‌ പീപ്പിള്‍സ് പാര്‍ട്ടിയുമായി ബി.ജെ.പി സീറ്റ് ധാരണയില്‍ എത്തിയിരുന്നു. എന്‍.ഡി.പി.പി 40 സീറ്റുകളും ബി.ജെ.പി 20 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button