ഒരു ഏഴു വയസുകാരന് ഡെലിവറി ബോയിയായി നിങ്ങളുടെ മുന്നിൽ വന്നാൽ എങ്ങനെയിരിക്കും. എന്നാൽ സാധനങ്ങള്‍ നിറച്ച ട്രോളിയും തള്ളി വീടുകളിലെത്തുന്ന ലിറ്റല്‍ ലീ എന്ന ആൺകുഞ്ഞിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛൻ മരിച്ചപ്പോൾ അമ്മ മറ്റൊരാളെ മറ്റൊരാളെ വിവാഹം ചെയ്യുകയും ലീയെ പൂർണമായി ഒഴിവാക്കുകയും ചെയ്തു.
Read Also: ഗ്യാസ്ട്രബിള്‍ അകറ്റാൻ ഈ ഭക്ഷണ പദാർഥങ്ങൾ
മൂന്നു വയസ്സു മുതല്‍ ലീ അച്ഛന്റെ ഒരു സുഹൃത്തിന്റെ സംരക്ഷണത്തിലാണ് വളർന്നത്. ഡെലിവറി ബോയിയായി ജോലിനോക്കുകയായിരുന്ന അദ്ദേഹം പാഴ്സലുകള്‍ വീടുകളിലെത്തിക്കാന്‍ പോകുമ്പോള്‍ കുഞ്ഞ് ലീയെയും കൂടെ കൂട്ടുമായിരുന്നു. ലിറ്റില്‍ ലീയ്ക്ക് പതിയെ ഡെലിവറി ജോലി ഇഷ്ടമായിത്തുടങ്ങിയതോടെ അവന് ഒറ്റയ്ക്കു ജോലി ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ദിവസം മുപ്പത് ഡെലിവറികള്‍ വരെ ഈ ഏഴുവയസ്സുകാരന് നടത്തും. എന്നാൽ ഏഴ് വയസുകാരൻ ജോലി ചെയ്യുന്നത് വിവാദമായതോടെ ലീയെ ഇപ്പോള്‍ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തില്‍ പാര്പ്പിച്ചിരിക്കുയാണ്
Post Your Comments